മുസ്ലിമായി മരിക്കാൻ!
സജ്ജന സംഘത്തിൽ ഉൾപ്പെടാൻ!!
----------------------------------------
اللهم ،فاطر السموات والارض
انت وليي في الدنيا والاخرة
توفني مسلما والحقني بالصالحين
"ആകാശ - ഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവേ, നീയാണ് ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരി; എന്നെ നീ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളിൽ ചേർക്കുകയും ചെയ്യേണമേ"
☝യൂസുഫ് നബി (അ) അല്ലാഹുവിനോട് നടത്തിയ ദീർഘമായ ഒരു ആത്മഭാഷണത്തിലെ അവസാന ഭാഗമാണി പ്രാർഥന. ഇതിൽ اللهم എന്നത് പ്രാർഥനാ ആമുഖമായി ചേർത്തതാണ്. ഖുർആനിലുള്ളതല്ല. اللهم എന്നത് ഒഴിവാക്കിയിട്ടും പ്രാർഥിക്കാം. *(സൂറത്തു യൂസുഫ് 101 കാണുക).*
മുസ്ലിമായി മരണപ്പെടാൻ കഴിയുക എന്നതും സജ്ജന സംഘത്തിൽ ഉൾപ്പെടാൻ കഴിയുക എന്നതും തന്നെയാണല്ലോ ഒരു സത്യവിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം! അതിനാൽ ഈ പ്രാർഥന സത്യവിശ്വാസികൾക്ക് അവരുടെ നിത്യപ്രാർഥനയിൽ ഉൾപ്പെടുത്താവുന്നതാണ്.
© ശംസുദ്ദീൻ പാലക്കോട്
voiceofislah.com