അബൂബക്കർ (റ) പറയുന്നു : ഒരു ബരിപെരുന്നാൾ ദിവസം പ്രസംഗിക്കവേ റസൂൽ (സ) പറഞ്ഞു :
"തീർച്ചയായും നിങ്ങളുടെ രക്തം, സമ്പത്ത് എന്നിവയെല്ലാം ഈ നാട്ടിലെ ഈ മാസത്തെ ഈ ദിവസത്തോളം പവിത്രത കൽപ്പിക്കപ്പെടേണ്ടതാണ്. നിങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതുവരേക്കും അങ്ങനെത്തന്നെ. ഇവിടെ വന്നു ചേർന്നവർ വന്നിട്ടില്ലാത്തവർക്ക് എത്തിച്ചു കൊടുക്കണം. നേരിട്ടു കേൾക്കുന്നവരേക്കാൾ സൂക്ഷമായി പഠിക്കുന്നവരായി വിവരം നൽകപ്പെടുന്ന എത്രയോ ആളുകളുണ്ട്. എന്റെ കാലശേഷം പരസ്പരം കഴുത്ത് വെട്ടുന്ന സത്യനിഷേധികളായി നിങ്ങൾ മാറരുത്." [ബുഖാരി, മുസ്ലിം, ഇബ്നുമാജ]
അബ്ദുല്ലാഹിബ്നു മസ് ഈദ് (റ) പറയുന്നു : പ്രവാചകൻ (സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു :
"നമ്മുടെ പക്കൽനിന്ന് വല്ലതും ഗ്രഹിച്ചിട്ടുള്ള മനുഷ്യന് അല്ലാഹുവിന്റെ അനുഗ്രഹാശിസ്സുകളുണ്ടാവട്ടെ. എന്നിട്ടയാൾ അത് താൻ ഗ്രഹിച്ച പോലെത്തന്നെ മറ്റുള്ളവർക്ക് കൈമാറി. പിന്നീട് വിവരമറിയിക്കുന്ന എത്രയോ ആളുകൾ നേരിൽ കേട്ടവനേക്കാൾ സൂക്ഷമായി കാര്യം ഗ്രഹിച്ചേക്കാം." [തുർമുദി, ഇബ്നുമാജ]