"ആരുണ്ട് അല്ലാഹുവിന് ഒരു നല്ല കടം കൊടുക്കുവാന്? എങ്കില് അവനത് അയാള്ക്ക് വേണ്ടി ഇരട്ടിപ്പിക്കുന്നതാണ്. അയാള്ക്കാണ് മാന്യമായ പ്രതിഫലമുള്ളത്." [അദ്ധ്യായം 57 ഹദീദ് 11]
1 ദരിദ്രന്മാര്‍, അനാഥകള്‍, കടക്കാര്‍ മുതലായവരെ സഹായിക്കുന്നത് അല്ലാഹുവിനു നാം നമ്മുടെ ധനം കടം കൊടുക്കുന്നതിനു തുല്യമാണ്.
2 അല്ലാഹു ദാരിദ്രനായത് കൊണ്ടല്ല നമ്മോടു കടം ചോദിക്കുന്നത്. പ്രത്യുത നമുക്ക് മഹത്തായ പ്രതിഫലം ലഭിക്കുവാനും നമ്മുടെ സഹോദരീ സഹോദരന്മാരെ സഹായിക്കാനും വേണ്ടിയാണ്. മനുഷ്യരെല്ലാം സഹോദരന്മാരും സഹോദരിമാരുമാണ്.
3 മനസ്സ് ശുദ്ധമായ നിലക്ക് നല്‍കുക, ധനത്തെ സ്നേഹിച്ചു കൊണ്ട് നല്‍കുക, നമുക്ക് ധനത്തിന് ആവശ്യമുണ്ടാകുമ്പോള്‍ നല്‍കുക, രോഗമുണ്ടാകുന്നതിന്റെ മുമ്പ് നല്‍കുക, ഇസ്ലാമിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുവാന്‍ ഉദ്ദേശിച്ചു നല്‍കുക മുതലായവയെല്ലാം നല്ല കടത്തില്‍ പെടുന്നു.
By അബ്ദുസ്സലാം സുല്ലമി