ഇതു സത്യം തന്നെയല്ലേ?

"സത്യനിഷേധികള്‍ നരകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം. (അവരോട്‌ ചോദിക്കപ്പെടും) : 'ഇതു സത്യം തന്നെയല്ലേ?' എന്ന്‌. അവര്‍ പറയും : 'അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണെ!' അവന്‍ (അല്ലാഹു) പറയും: 'എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചിരുന്നതിന്‍റെ ഫലമായി ശിക്ഷ ആസ്വദിച്ചു കൊള്ളുക'." [അദ്ധ്യായം 46 അഹ്ഖാഫ് 34]

നരകം ദൈവവിധിയല്ലെന്നു കുറ്റവാളികളെ ബോധ്യപ്പെടുത്തിയതിനു ശേഷമാണ് അതില്‍ പ്രവേശിപ്പിക്കുക. എല്ലാം കേവലം മായയാണെന്ന് പറയുന്നവരെയെല്ലാം ഒരുമിച്ച് കൂട്ടപ്പെടും. ശേഷം ഇതും മായയാണോ എന്ന് അവരോടു ചോദിക്കും.

By അബ്ദുസ്സലാം സുല്ലമി