"തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് മനുഷ്യരോട് ഔദാര്യമുള്ളവന്‍ തന്നെയാകുന്നു. പക്ഷെ അവരില്‍ അധികപേരും നന്ദികാണിക്കുന്നില്ല."
"Verily, your Lord is full of Grace for mankind, yet most of them do not give thanks."
[അദ്ധ്യായം 27 നംല് 73]
ശിക്ഷ താമസിപ്പിക്കുക, ഭൌതിക ലോകത്ത് ശിക്ഷിക്കാതിരിക്കുക, അല്ലാഹുവിനെ നിഷേധിച്ചിട്ടും ഭൌതിക സുഖങ്ങള്‍ നല്‍കുക മുതലായവയാണ് ഔദാര്യം കൊണ്ട് വിവക്ഷ. പരലോക ജീവിതം സംവിധാനം ചെയ്തത് അല്ലാഹുവിന്‍റെ വലിയൊരു അനുഗ്രഹമാണ്. പരലോകജീവിതം ഇല്ലാത്തപക്ഷം അവന്‍റെ കാരുണ്യം പൂര്‍ത്തിയാവുകയില്ല.
by അബ്ദുസ്സലാം സുല്ലമി