"അല്ലാഹു, അവനല്ലാതെ ഒരു ആരാധ്യനുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും സ്വയം ഭൂവുമാകുന്നു. അവനെ മയക്കവും നിദ്രയും പിടികൂടുകയില്ല. അവനുള്ളതാണ് ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും. ആരുണ്ട് അവന്റെ അനുവാദപ്രകാരമല്ലാതെ അവനോടു ശുപാര്‍ശ ചെയ്യുന്നവന്‍. അവന്‍ അറിയുന്നു; അവരുടെ മുമ്പിലുള്ളതും അവരുടെ പിന്നിലുള്ളതും. അവന്റെ അറിവില്‍ നിന്നും അവന്‍ ഉദ്ദേശിച്ചതല്ലാതെ യാതൊന്നും അവര്‍ പ്രാപിക്കുന്നില്ല. അവന്റെ കുര്‍സിയ്യ് (രാജപീഠം) ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായിരിക്കുന്നു. അവ രണ്ടിന്റെയും സംരക്ഷണം അവനൊരു ഭാരമാവുകയില്ല. അവന്‍ അത്യുന്നതനും മഹാനുമാകുന്നു." [വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 2 ബഖറ 255]
മഹത്തായ തത്വതിലേക്ക് ഈ സൂക്തം അറിവ് നല്‍കുന്നു.
1. ദൈവം സ്വയം ഭൂവാന്. അതിനാല്‍ അവനെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിനു പ്രസക്തിയില്ല.
2. സ്വയം ഭൂവിന്റെ സവിശേഷതകള്‍ അവനില്‍ മാത്രമാണുള്ളത്. പ്രപഞ്ചത്തിനു അതില്ല.
3. മരണം സംഭവിക്കുന്നവന്‍ ദൈവമല്ല. ദൈവത്തെ നിദ്രപോലും പിടികൂടാന്‍ പാടില്ല.
5. പരലോകത്തെ ശുപാര്‍ശയും ഭൌതിക ലോകത്തെ ശുപാര്‍ശയും തമ്മില്‍ ധ്രുവങ്ങള്‍ തമ്മിലുള്ള വ്യത്യാസമുണ്ട്. അല്ലാഹുവിന്റെ അനുവാദത്തിനു ശേഷം അവന്‍ തൃപ്തിപ്പെട്ടു നിര്‍ദ്ദേശിക്കുന്നവര്‍ക്കു മാത്രമാണ് മുഹമ്മദ് നബി (സ) വരെ ശുപാര്‍ശ ചെയ്യുക.
6. പ്രപഞ്ചത്തിന്റെ മുഴുവന്‍ അധികാരമുള്ളവന്‍ മാത്രമേ ദൈവമാവുകയുള്ളൂ.
✍അബ്ദുസ്സലാം സുല്ലമി