"വിശ്വസിച്ചവരായ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്‍മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്. അല്ലാഹുവിന്‍റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്." [അദ്ധ്യായം 39 സുമർ 10]
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം അംഗീകരിച്ചവരോട് നന്മ ചെയ്യുവാനും തെറ്റുകൾ വർജ്ജിക്കുവാനും അല്ലാഹു കൽപിക്കുന്നു. അവന്റെ ഭൂമി വിശാലമാണ്. അതിനാൽ തിന്മകൾ ചെയ്തുകൊണ്ട് ഒരു സ്ഥലത്ത് ജീവിക്കേണ്ടി വരുകയാണെങ്കിൽ ആ പ്രദേശം ഉപേക്ഷിച്ച് നന്മ ചെയ്യാൻ പറ്റുന്നിടത്തേക്ക് മാറുക. ക്ഷമയുള്ളവനു മാത്രമേ അല്ലാഹുവിന്റെ നിയമങ്ങൾ പാലിച്ച് ജീവിക്കുവാൻ സാധിക്കുകയുള്ളൂ. ക്ഷമാശീലരെ കാത്തിരിക്കുന്നത് വമ്പിച്ച പ്രതിഫലങ്ങളാണ്.
© അബ്ദുസ്സലാം സുല്ലമി