ജിന്നിന്റെ സൃഷ്ടിപ്പ്‌

"തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു." [അദ്ധ്യായം 55 റഹ്‌ മാൻ 15]

മനുഷ്യ വർഗ്ഗത്തെപ്പോലെ നന്മയും തിന്മയും തിരഞ്ഞെടുക്കുവാൻ സ്വാതന്ത്ര്യമുള്ള ഒരുതരം അദൃശ്യജീവികളാണ് ജിന്നുകൾ. സ്വർഗ്ഗവും നരകവും മനുഷ്യവർഗ്ഗത്തിനെന്നപോലെ ജിന്നു വർഗ്ഗത്തിനുമുള്ളതാണ്. ഈ  രണ്ടു വർഗ്ഗങ്ങളിലേയും തിന്മ ചെയ്യുന്നവരെ പിശാച്‌ അഥവാ ശൈത്വാൻ എന്ന് പറയുന്നു. ഇബ്‌ലീസും ശൈത്വാനും ഒന്ന് തന്നെയാണ്.

© അബ്ദുസ്സലാം സുല്ലമി