"(നബിയേ,) പറയുക: എനിക്ക് തന്നെ ഉപകാരമോ ഉപദ്രവമോ ഉണ്ടാക്കുക എന്നത് എന്‍റെ അധീനത്തിലല്ല- അല്ലാഹു ഉദ്ദേശിച്ചതല്ലാതെ. ഓരോ സമൂഹത്തിനും ഒരു അവധിയുണ്ട്. അവരുടെ അവധി വന്നെത്തിയാല്‍ ഒരു നാഴിക നേരം പോലും അവര്‍ക്ക് വൈകിക്കാനാവില്ല. അവര്‍ക്കത് നേരത്തെയാക്കാനും കഴിയില്ല." [അദ്ധ്യായം 10 യൂനുസ് 49]
അല്ലാഹുവിന്റെ ഉദ്ദേശത്തേയും തീരുമാനത്തേയും മാറ്റിമറിക്കുവാൻ പ്രവാചകനു പോലും സാധ്യമല്ല.രക്ഷയും ശിക്ഷയും തീരുമാനിക്കുന്നത് അല്ലാഹുവാണ്.
by അബ്ദുസ്സലാം സുല്ലമി