"യഥാർത്ഥ സൗഭാഗ്യം എന്നത് ദുനിയാവിനെ നീ ഉടമപ്പെടുത്തലാണ്. ദുനിയാവ് നിന്നെ ഉടമപ്പെടുത്തലല്ല."
"കാലം മുഴുവൻ നിങ്ങൾ നന്മ അന്വേഷിച്ചു കൊണ്ടേയിരിക്കുക."
"നിങ്ങളിലൊരാൾക്കും വിജ്ഞാനിയാവാതെ ഭക്തനാവാൻ കഴിയില്ല. നിങ്ങളുടെ അറിവിന് ഭംഗി കൈവരുന്നത് ആ അറിവനുസരിച്ച് നിങ്ങൾ പ്രവർത്തിക്കുമ്പോൾ മാത്രമാണ്."
"നിന്റെ കൈവശമുള്ള ദുനിയാവിലെ ഏതൊരു വിഭവവും നിനക്ക് മുമ്പ് മറ്റൊരാളുടേതായിരുന്നു. നിനക്ക് ശേഷം അത് മറ്റൊരാൾക്കുള്ളതുമാണ്. നിന്റേതെന്ന് പറയാവുന്നത് അവയിൽ നിന്ന് നിനക്ക് വേണ്ടി നീ ശേഖരിച്ചുവെച്ച നന്മകൾ മാത്രമാണ്."
"ദൃഢവിശ്വാസവും ഭയഭക്തിയുമുള്ളവൻ ചെയ്യുന്ന ഒരു അണുത്തൂക്കം പുണ്യം ഭൗതികതയിൽ വഞ്ചിതരായവർ ചെയ്യുന്ന പർവ്വതസമാനമായ ആരാധനയേക്കാൾ പ്രബലവും പവിത്രവുമാണ്."
"മനുഷ്യൻ മൂന്നു വിധമാണ്. പണ്ഡിതൻ, വിദ്യാർത്ഥി, ഒരു നന്മയുമില്ലാത്ത ദുർബലൻ."
"ഒരു മണിക്കൂർ ചിന്തിക്കുന്നതാണ് ഒരു രാത്രി മുഴുവൻ ആരാധനയിൽ മുഴുകുന്നതിനേക്കാൾ ഉത്തമം."
"സമ്പത്ത് കുറച്ചുമാത്രം ഉണ്ടാവുകയും അതുകൊണ്ട് തൃപ്തിയാവുകയും ചെയ്യുന്നതാണ് സമ്പത്ത് കൂടുതലുണ്ടായിട്ട് ധൂർത്തിലും അശ്രദ്ധയിലും മുഴുകുന്നതിനേക്കാൾ നല്ലത്."
അബുദ്ദർദാഅ് (റ)