"ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്." [അദ്ധ്യായം 6 അൻആം 116]
വലിയ തത്വത്തിലേക്ക് ഈ സൂക്തം വെളിച്ചം നൽകുന്നു. അതായത്, ഭൂരിപക്ഷം ചെയ്യുന്നു എന്നത് ഇസ്‌ലാമിൽ പ്രമാണമല്ല. ചില ധാരണകളുടേയും നാട്ടിലെ സമ്പ്രദായങ്ങളുടേയും അടിസ്ഥാനത്തിൽ ജീവിക്കുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. അതിനാൽ അവരുടെ ചെയ്തികൾക്ക് പ്രമാണങ്ങളുടേയൊ തെളിവിന്റേയോ യാതൊരുവിധ പിൻബലവും ഉണ്ടായിരിക്കില്ല. അത്തരക്കാരെ അനുസരിക്കുന്നപക്ഷം നാശമായിരിക്കും ഫലം.
© അബ്ദുസ്സലാം സുല്ലമി