"സഹോദരങ്ങളെ, നാം നമ്മുടെ അലസത എന്നാണ് വിട്ടൊഴിയുന്നതു? ലോകത്തിൽ അല്പകാലത്തിനുള്ളിൽ എത്ര മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു ! ഇതര ദേശീയരായ നമ്മുടെ സഹോദരങ്ങളും ഈ മാറ്റത്തിന് അധീനരായിയിരിക്കുന്നുണ്ട് . ഇനിയും നമ്മുടെ സന്തുഷ്ടികരമായ ജീവിതത്തിൽ തൃപ്തരായിരുന്നാൽ നമ്മുടെ ഭാവി ഏറ്റവും നിന്ദ്യമായിത്തീരും. അതിനാൽ നമ്മുടെ ജീവിതത്തെ ശുദ്ധീകരിക്കുന്നതിനു നമുക്ക് ശ്രമിക്കാം. നിങ്ങൾ മൗനനിദ്രയിൽ നിന്നും ഉണരുവിൻ !!!"
(മുസ്ലിം മാസികയിൽ നിന്നുള്ള റിപ്പോർട്ട് -1916 )
1916 ഇൽ തിരുവനന്തപുരം ജില്ലയിലെ മടവൂർ പള്ളിക്കല്ലിൽ ഒരു സ്കൂൾ ഉത്ഘാടനം ചെയ്തു കൊണ്ട് വക്കം മൗലവി പറഞ്ഞ ഈ വാക്കുകൾ ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നത്തെ ആഹ്വാനം ആയി തോന്നുന്നില്ലേ ??? ഇത് ചെവിക്കൊള്ളാൻ ആരുണ്ടിവിടെ ?
©Vakkam Moulavi FB Page