"നല്ലതായ എന്തെങ്കിലും നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടി തന്നെയാണ്. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല." [അദ്ധ്യായം 2 ബഖറ 272]
അബൂഹുറൈറ (رضي الله عنه ) നിവേദനം: നബി (صلى الله عليه وسلم )പറയുകയുണ്ടായി:
"ഏതൊരു ദിവസം പുലരുമ്പോഴും മലക്കുകൾ ഇറങ്ങി വന്ന് ഇപ്രകാരം പ്രാർത്ഥിക്കും : 'അല്ലാഹുവേ, ചെലവ് ചെയ്യുന്നവർക്ക് നീ വീണ്ടും നൽകുകയും പിടിച്ച് വെക്കുന്നവർക്ക് നീ നാശം നൽകുകയും ചെയ്യേണമേ'." [ബുഖാരി, മുസ്‌ലിം]