മുഹമ്മദ് നബി (സ)ക്ക് പ്രവാചകത്വം ലഭിക്കുന്നത് നാൽപതാം വയസ്സിലാണ്. എന്നാൽ അൽ അമീൻ എന്ന വിളിപ്പേർ കിട്ടിയതാവട്ടെ ചെറുബാല്യത്തിലും. അഥവാ കുട്ടിക്കാലം മുതൽ അമാനത്ത് നെഞ്ചേറ്റിപ്പോന്ന വ്യക്തിയേയാണ് പ്രവാചകത്വം എന്ന ഭാരിച്ച അമാനത്ത് അല്ലാഹു ഏൽപ്പിക്കുന്നത്.
വിശ്വാസവും (ഈമാൻ) വിശ്വാസ്യതയും (അമാനത്ത്) തമ്മിൽ വേർപ്പെടുത്താവാനാത്ത ബന്ധമുണ്ട്. ഈമാനുള്ളവർക്ക് അമാനത്ത് അനിവാര്യമാണ്. എന്നാൽ ചിലരിലെങ്കിലും അത് കാണാറില്ല. നമുക്ക് അല്ലാഹുവിൽ വിശ്വാസമുണ്ട്. എന്നാൽ മറ്റുള്ളവർക്ക് നമ്മിൽ വിശ്വാസമില്ലെങ്കിൽ നമുക്ക് വിശ്വാസമുണ്ട് വിശ്വാസ്യതയില്ല എന്നാണല്ലോ അർത്ഥം. വിശ്വാസവും വിശ്വാസ്യതയും ഒരുപോലെ ഉണ്ടായി എന്നിടത്താണ് തിരുനബി (സ) വ്യത്യസ്തനാവുന്നത്.
ഒരു നബിവചനം ഇങ്ങനെ വായിക്കാം : "അമാനത്ത് സൂക്ഷിക്കാൻ കഴിയാത്തവന്ന് വിശ്വാസമില്ല. വാഗ്ദാനങ്ങൾ പാലിക്കാത്തവന്ന് മതവുമില്ല." [അഹമദ്]. അതെ, വിശ്വാസ്യതയില്ലാത്തവന്റെ വിശ്വാസം അപൂർണ്ണമായിരിക്കും.
© അബൂ സൈൻ