"ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. ദ്രോഹിക്കപ്പെട്ടവന്ന് ഒഴികെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു." [അദ്ധ്യായം 4 നിസാഅ് 148]
വ്യക്തിപരമായ ന്യൂനതകൾ അന്വേഷിച്ച് മനസ്സിലാക്കി അത് വാക്കിലൂടെയും പത്രങ്ങളിലൂടെയും പരസ്യമാക്കുന്നതിൽ ചില മനുഷ്യർ സന്തോഷം കണ്ടെത്തുന്നത് കാണാം. ചില അവസരങ്ങളിൽ ഇസ്‌ലാം ഇത് അനുവദിക്കുന്നു.
1. ദ്രോഹിക്കപ്പെടുന്ന അവസരത്തിൽ. അത്തരം സന്ദർഭങ്ങളിൽ ദ്രോഹിക്കപ്പെട്ടവർക്ക് നീതി കിട്ടുന്നതിനു വേണ്ടി ദ്രോഹിച്ചവരെക്കുറിച്ച് പരസ്യപ്പെടുത്താം.
2. ഒരാളെ പരിചയപ്പെടുത്തുന്ന വേളയിൽ. അത്തരം സന്ദർഭങ്ങളിൽ അയാളുടെ തിന്മയിൽ മറ്റുള്ളവർ പെട്ടുപോവാതിരിക്കാൻ അയാളുടെ ന്യൂനതകൾ വെളിപ്പെടുത്താവുന്നതാണ്.
✍അബ്ദുസ്സലാം സുല്ലമി