"ഐശ്വര്യമുള്ളവരായിരിക്കെ (ഒഴിഞ്ഞു നില്‍ക്കാന്‍) നിന്നോട് സമ്മതം തേടുകയും, ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തില്‍ ആയിരിക്കുന്നതില്‍ തൃപ്തി അടയുകയും ചെയ്ത വിഭാഗത്തിനെതിരില്‍ മാത്രമാണ് (വിമർശിക്കുവാൻ) മാര്‍ഗമുള്ളത്. അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ (കാര്യം) മനസ്സിലാക്കുന്നില്ല." [അദ്ധ്യായം 9 തൗബ 93]
ഇസ്‌ലാമിന്റെ ഒരു അടിസ്ഥാന തത്വം ഈ സൂക്തം വ്യക്തമാക്കുന്നു. അതായത്, കഴിവും സാധ്യതയും ഉണ്ടായിട്ടും വീഴ്ച വരുത്തുന്നവരാണ് വിമർശനത്തിനു വിധേയരാവുന്നത്. അല്ലാഹു നിരപരാധികളുടെ ഹൃദയത്തിന് മുദ്രവെക്കുകയില്ലെന്നും ഇവിടെ വ്യക്തമാക്കുന്നു. ശുദ്ധ ഹൃദയത്തോട് കൂടിയാണ് അല്ലാഹു സർവ്വ മനുഷ്യരേയും സൃഷ്‌ട്ടിക്കുന്നത് എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തം. അല്ലാഹുവിന്റെ സൃഷ്ടിപ്പ് സത്യം ഗ്രഹിക്കുന്നതിന് തടസ്സമായാൽ അവൻ മനുഷ്യരെ ശിക്ഷിക്കുകയില്ല. ഭ്രാന്തന്മാർക്ക് അതുകൊണ്ടാണ് ശിക്ഷയില്ലാത്തത്.
✍അബ്ദുസ്സലാം സുല്ലമി