"(നബിയേ), നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍ (നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക." [അദ്ധ്യായം 20 ത്വാഹ 132]
സൽകർമ്മങ്ങളിൽ ഏറ്റവും പ്രധാനമായത് നമസ്കാരമാകുന്നു. അതുകൊണ്ട് നമസ്കാര വിഷയത്തിൽ മനുഷ്യൻ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി കൂടുതൽ പരിശ്രമവും സഹനവും നടത്തേണ്ടതുണ്ട്. എന്ത് ബുദ്ധിമുട്ട് സഹിച്ചും നമസ്കാരം അതിന്റെ ക്രമവും സമയവും തെറ്റാതെ നിർവ്വഹിക്കുവാൻ ഖുർആനും ഹദീസും ആവർത്തിച്ചാവർത്തിച്ച് ഉണർത്തുന്നു.
✍അമാനി മൗലവി