"ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല. ശരിയായ ഉദ്ദേശത്തോടു കൂടി തന്നെയാണ് നാം അവയെ സൃഷ്ടിച്ചത്. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല." [അദ്ധ്യായം 44 ദുഖാൻ 38,39]
🔹അതിമഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടും വമ്പിച്ച പരിപാടിയോടും കൂടി സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചവും അതിലെ സർവ്വചരാചരങ്ങളും. ഗൗരവമേറിയ പല യുക്തിരഹസ്യങ്ങളും അതിലുണ്ട്. അല്ലാതെ കേവലം ഒരു കളിവിനോദമെന്ന നിലക്ക് വൃഥാ സൃഷ്ടിച്ചതല്ല. ഈ യാഥാർത്ഥ്യം മിക്ക ജനങ്ങളും മനസ്സിലാക്കുന്നില്ല. മനുഷ്യൻ ജനിക്കുന്നു. കുറെ കഴിയുമ്പോൾ അവൻ മരണമടയുന്നു എന്നതിൽ കവിഞ്ഞ് മറ്റൊന്നും അവർക്ക് അറിഞ്ഞുകൂടാ. അങ്ങനെ അവരുടെ ജീവിതലക്ഷ്യമെന്താണെന്ന് അവർക്ക് എത്തും പിടിയുമില്ലാതിരിക്കുകയാണ്.
അല്ലാഹു ചോദിക്കുന്നു : "അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?" [അദ്ധ്യായം 23 മുഅ്മിൻ 115]
✍അമാനി മൗലവി