ഓരോ മനുഷ്യന്റേയും പ്രവർത്തനങ്ങളും അധ്വാനങ്ങളും അവന്റെ ഇഹ-പര ജീവിതത്തിന്ന് ഗുണമായും ദോഷമായും വന്ന് ഭവിക്കും. സൽക്കർമ്മങ്ങൾക്ക് മികച്ച പ്രതിഫലവും ദുഷ്ചെയ്തികൾക്ക് പാപത്തിന്റെ ശമ്പളവും പറ്റേണ്ടിവരും. ഓരോരുത്തരുടേയും പ്രവർത്തനങ്ങളാണ് അവരുടെ സ്വർഗ്ഗ നരകങ്ങൾക്ക് ഇടയാക്കുന്നത്. വിശുദ്ധ ഖുർആനിലെ വചനങ്ങളും ഇതുതന്നെയാണ് പറയുന്നത്.
"മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ? (കടമകള്‍) നിറവേറ്റിയ ഇബ്രാഹീമിന്‍റെയും (പത്രികകളില്‍)! അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും, മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും. അവന്‍റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം. പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും, നിന്‍റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും (എന്നുമുള്ള കാര്യങ്ങൾ)." [അദ്ധ്യായം 53 നജ്മ് 36 - 42]
✍ജംഷിദ് നരിക്കുനി