"ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന്‍ നല്‍കുകയും ചെയ്താരെന്ന് നീ അവരോട് ചോദിക്കുന്നപക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്. പറയുക: 'അല്ലാഹുവിന് സ്തുതി!' പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല." [അദ്ധ്യായം 29 അൻകബൂത് 63]
🔹അല്ലാഹുവല്ലാതെ സ്രഷ്ടാവില്ലെന്നും സൂര്യചന്ദ്രാദികളെ നിയന്ത്രിക്കൽ, മഴ വർഷിപ്പിച്ച് ഭൂമിയെ ഉൽപ്പാദനയോഗ്യമാക്കൽ തുടങ്ങിയ വൻ കാര്യങ്ങളെല്ലാം നടത്തുന്നത് അവൻ തന്നെയാണെന്നും ബഹുദൈവ വിശ്വാസികൾക്കറിയാം. ഏറ്റവും അടിസ്ഥാന പരമായ ഈ യാഥാർത്ഥ്യം അവർ സമ്മതിക്കുന്നതിനാലാണ് അല്ലാഹുവിനെ സ്തുതിക്കുവാൻ നബി (സ)യോട് കൽപ്പിക്കുന്നത്. ഈ യാഥാർത്ഥ്യം സമ്മതിക്കുന്നതിന്റെ അനന്തരഫലമാണ് അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദ് അംഗീകരിക്കൽ. രണ്ടും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി ബഹുദൈവ വിശ്വാസികൾ ഒട്ടും മനസ്സിലാക്കുന്നില്ല. ലവലേശം ചിന്തിക്കുന്നുമില്ല. അതാണവർക്ക് പിണഞ്ഞ ആപത്ത്.
✍അമാനി മൗലവി