"നബിയേ, നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുവന്നവനാകുന്നു. അല്ലാഹുവെ നീ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി." [അദ്ധ്യായം 33 അഹ്സാബ് 1-3]
🔹അല്ലാഹുവിന്റെ ദിവ്യസന്ദേശത്തെ പിൻപറ്റി മറ്റുള്ള പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാതെ അവ അല്ലാഹുവിൽ ഭരമേൽപ്പിച്ച് ധീരതയോടെ മുന്നോട്ട് പോവുക. വിമർശനം ഭയപ്പെടേണ്ടതില്ല എന്നെല്ലാം അല്ലാഹു നബി (സ)യെ ഉണർത്തുന്നു.
✍അബ്ദുസ്സലാം സുല്ലമി